---
title: "എൽപിജി ഇകെവൈസി നിർബന്ധം; പ്രതിസന്ധിയിൽ അങ്കണവാടി ജീവനക്കാർ"
english_title: "LPG eKYC Mandatory Anganwadi Workers Kerala Face Crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378991/lpg-ekyc-mandatory-anganwadi-workers-kerala-crisis`"
published_at: "2026-08-18T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a839fd13eb8a_images_(35).jpeg"
keywords: ["LPG eKYC", "Anganwadi", "Kerala", "Gas Connection"]
---

# എൽപിജി ഇകെവൈസി നിർബന്ധം; പ്രതിസന്ധിയിൽ അങ്കണവാടി ജീവനക്കാർ

> **Lead Summary:** **തിരുവനന്തപുരം** : എൽപിജി കണക്ഷന് ഇകെവൈസി നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ. ടീച്ചറുടെയോ ഹെൽപ്പറുടെയോ നമ്പറിലാണ് അങ്കണവാടിയിലേക്ക് ഗ്യാസ് കണ്ടക്ഷൻ എടുത്തത്.

## Article Content

**തിരുവനന്തപുരം** : എൽപിജി കണക്ഷന് ഇകെവൈസി നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ. ടീച്ചറുടെയോ ഹെൽപ്പറുടെയോ നമ്പറിലാണ് അങ്കണവാടിയിലേക്ക് ഗ്യാസ് കണ്ടക്ഷൻ എടുത്തത്.

എന്നാൽ വീട്ടിലെ ഗ്യാസ് കണക്ഷനും ഇവരുടെ പേരിൽ ആയതിനാൽ ഈ നമ്പറിൽ ഇകെവൈസി ചെയ്യാൻ സാധിക്കില്ല. വ്യാജ കണക്ഷനുകൾ തടയുക, സബ്സിധി കൃത്യമായി ലഭ്യമാക്കുക, കണക്ഷനുള്ള ഉപഭോക്താവിനെ ഉറപ്പാക്കുക, ഗാർഹിക ആവശ്യത്തിനുള്ള എൽപിജിയുടെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നീ സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് ഇ കെവൈസി നിർബന്ധമാക്കിയത്.

ഇതിലൂടെ പ്രതിസന്ധിയിലായത് സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരാണ്. ഒരു അങ്കണവാടിയിലെ ടീച്ചറുടെയോ അല്ലെങ്കിൽ ഹെൽപ്പറുടെ പേരിൽ ആയിരിക്കും അങ്കണവാടിയിലേക്ക് ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ടാവുക. എന്നാൽ നിലവിൽ ഇത് ഇകെവൈസി ചെയ്യാൻ സാധിക്കില്ല.

കാരണം വീട്ടാവശ്യത്തിനടുത്ത ഗ്യാസ് കണക്ഷനും ഇവരുടെ പേരിൽ ആയിരിക്കും. പ്രതിസന്ധി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും ജീവനക്കാർ പറഞ്ഞു.

ഗ്യാസ് നിറക്കുന്നതിനുള്ള . പണം നൽകുന്നതും അങ്കണവാടി ജീവനക്കാരുടെ തുച്ഛമായ ഓണറേറിയത്തിൽ നിന്നാണ്. പ്രതിസന്ധി പരിഹരിക്കാൻ ചിലർ വീട്ടിലെ മറ്റുള്ളവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് സിലിണ്ടർ ബുക്ക് ചെയ്യുന്നവരും ഉണ്ട്. എന്നാൽ എല്ലാവർക്കും അങ്ങനെ സാധിക്കില്ല എന്നും ജീവനക്കാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378991/lpg-ekyc-mandatory-anganwadi-workers-kerala-crisis`)